രണ്ടുകോടിയുടെ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
Friday, February 28, 2025 1:15 AM IST
തൃശൂർ: ആന്ധ്രയിൽനിന്നെത്തിച്ച രണ്ടു കോടിയോളം വിലമതിക്കുന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മണ്ണുത്തി സ്വദേശി റീഗണ്, സുഹൃത്തും ചേർപ്പ് സ്വദേശിയുമായ നിഷാദ് എന്നിവരാണു പിടിയിലായത്.
കണിമംഗലത്ത് വാടകയ്ക്കെടുത്ത കെട്ടിടത്തിൽനിന്നാണ് ഇരുവരെയും പടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തത്തുടർന്നു തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സിഐ റോയിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.