സെക്രട്ടേറിയറ്റിനകത്തെ നായശല്യം നിയന്ത്രിക്കാനാകാതെ സർക്കാർ
Saturday, March 1, 2025 2:47 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിനകത്തെ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകാതെ സർക്കാർ.
സംസ്ഥാനമൊന്നാകെ തെരുവുനായ്ക്കളുടെ ശല്യത്തിൽ ബുദ്ധിമുട്ടുന്പോഴാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനകത്തെ തെരുവുനായ്ക്കളെ നിയന്ത്രിച്ച് ഉദ്യോഗസ്ഥർക്ക് ഭയം കൂടാതെ ജോലി ചെയ്യാൻ സർക്കാരിന് സംവിധാനം ഒരുക്കാൻ കഴിയാത്ത സാഹചര്യമുള്ളത്.
ഏതാനും നാൾ മുൻപ് പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെ പ്രധാന പരാതി സെക്രട്ടേറിയറ്റിനകത്തെ നായ് ശല്യമായിരുന്നു.
രാത്രി ജോലി കഴിഞ്ഞു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമെന്നായിരുന്നു പരാതി. യോഗത്തിന്റെ മിനിറ്റ്സിൽ സെക്രട്ടേറിയറ്റിന് അകത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കാൻ പൊതുഭരണ ഹൗസ് കീപ്പിംഗ് വിഭാഗത്തോട് നിർദേശിച്ചിരുന്നു.