വില്പനയ്ക്കെത്തിച്ച രാസലഹരിയുമായി ഏഴു യുവാക്കള്‍ അറസ്റ്റില്‍
Thursday, February 27, 2025 2:15 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച രാസലഹരിയുമായി ഏഴു യുവാക്കളെ അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി പുലക്കണ്ടത്തില് കെ.എസ്. അരുണ്‍(28), കോട്ടയം പനച്ചിക്കാട് തെക്കേടത്ത് ഫെലിക്സ് അലക്സ് കുര്യന്(32), എറണാകുളം ഇടക്കൊച്ചി തുടിക്കാരന് വീട്ടില്‍ നെവിന് ജേക്കബ് (27), എറണാകുളം പൊന്നുരുന്നി മായക്കരന്പ്പറമ്പില് മുഹമ്മദ് ബെസാം (27) എറണാകുളം തമ്മനം കാപ്പാലില് വീട്ടില്‍ പ്രണവ് പ്രസാദ് (30), എറണാകുളം പൊന്നുരുന്നി മുക്കുടത്തുണ്ടി വീട്ടില്‍ രാജേഷ് ചെല്ലപ്പന് (31), ആലപ്പുഴ അരൂര്‍ അങ്കമാലിവെളി വീട്ടില്‍ സച്ചിന് (27) എന്നിവരെയാണ് പാലാരിവട്ടം എസ്ഐ ഒ.എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമ്മനം നളന്ദ റോഡിൽ പ്രവർത്തിക്കുന്ന റിയാൻ സ്യൂട്ട് എന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 24.40 ഗ്രാം എംഡിഎംഎയും 37.10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 9,000 രൂപ, ഡിജിറ്റല്‍ വെയിം മെഷീന്, സിപ് ലോക്ക് കവറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.