തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ൻ​​​​സ​​​​ർ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നും ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​മാ​​​​യി ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ’ആ​​​​രോ​​​​ഗ്യം ആ​​​​ന​​​​ന്ദം-​​​​അ​​​​ക​​​​റ്റാം അ​​​​ർ​​​​ബു​​​​ദം’ ജ​​​​ന​​​​കീ​​​​യ കാ​​​​ൻ​​​​സ​​​​ർ പ്ര​​​​തി​​​​രോ​​​​ധ കാ​​​​ന്പ​​​​യി​​​​നി​​​​ൽ 23 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നാ​​​​ലു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്ക് കാ​​​​ൻ​​​​സ​​​​ർ സ്ക്രീ​​​​നിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തെ 1,398 സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ സ്ക്രീ​​​​നിം​​​​ഗി​​​​നാ​​​​യു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി. സ്ക്രീ​​​​ൻ ചെ​​​​യ്ത​​​​തി​​​​ൽ 22,605 പേ​​​​രെ കാ​​​​ൻ​​​​സ​​​​ർ സം​​​​ശ​​​​യി​​​​ച്ച് തു​​​​ട​​​​ർ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി റ​​​​ഫ​​​​ർ ചെ​​​​യ്തു.

ആ​​​​ശാ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​ർ, ആം​​​​ഗ​​​​ൻ​​​​വാ​​​​ടി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ക്യാ​​​​ന്പു​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. എ​​​​ല്ലാ സ്ത്രീ​​​​ക​​​​ളും സ്ക്രീ​​​​നിം​​​​ഗി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് കാ​​​​ൻ​​​​സ​​​​ർ ഇ​​​​ല്ലാ​​​​യെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.


3,85,776 സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സ്ത​​​​നാ​​​​ർ​​​​ബു​​​​ദ സ്ക്രീ​​​​നിം​​​​ഗ് ന​​​​ട​​​​ത്തി. അ​​​​തി​​​​ൽ 12,450 പേ​​​​രെ സ്ത​​​​നാ​​​​ർ​​​​ബു​​​​ദം സം​​​​ശ​​​​യി​​​​ച്ച് തു​​​​ട​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് റ​​​​ഫ​​​​ർ ചെ​​​​യ്തു. 2,79,889 പേ​​​​രെ ഗ​​​​ർ​​​​ഭാ​​​​ശ​​​​യ അ​​​​ർ​​​​ബു​​​​ദ​​​​ത്തി​​​​ന് സ്ക്രീ​​​​ൻ ചെ​​​​യ്ത​​​​തി​​​​ൽ 10,772 പേ​​​​രെ തു​​​​ട​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യും 2,14,118 പേ​​​​രെ വാ​​​​യി​​​​ലെ കാ​​​​ൻ​​​​സ​​​​റി​​​​ന് സ്ക്രീ​​​​ൻ ചെ​​​​യ്ത​​​​തി​​​​ൽ 1,267 പേ​​​​രെ തു​​​​ട​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യും റ​​​​ഫ​​​​ർ ചെ​​​​യ്തു.

ഈ ​​​​കാ​​​​ന്പ​​​​യി​​​​നി​​​​ലൂ​​​​ടെ നി​​​​ല​​​​വി​​​​ൽ 78 പേ​​​​ർ​​​​ക്ക് കാ​​​​ൻ​​​​സ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം പേ​​​​രി​​​​ലും പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ കാ​​​​ൻ​​​​സ​​​​ർ ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​നാ​​​​യ​​​​തി​​​​നാ​​​​ൽ ചി​​​​കി​​​​ത്സി​​​​ച്ച് വേ​​​​ഗം ഭേ​​​​ദ​​​​മാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും.

കാ​​​​ന്പ​​​​യി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും കാ​​​​ൻ​​​​സ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ചി​​​​കി​​​​ത്സ​​​​യും തു​​​​ട​​​​ർ​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​വും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.