ഏകദിന സെമിനാര്‍
Friday, February 28, 2025 1:15 AM IST
കോട്ടയം : കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ ഇന്നു രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഏകദിന സെമിനാർ നടത്തും.
ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളെക്കുറിച്ച് കെസിബിസിയുടെ കീഴിലുള്ള അല്മായ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കത്തോലിക്ക സംഘടനകളുടെ സഹകരണം ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യം.കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും.
വൈസ് ചെയര്മാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കല്‍ സന്ദേശം നല്‍കും. കെസിബിസി ഡെപ്യുട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ മുഖ്യപ്രഭാഷണവും കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖപ്രസംഗവും നടത്തും. ജോയി ഗോഗുലത്ത് വിഷയം അവതരിപ്പിക്കും.