തീരദേശ ഹർത്താൽ പൂർണം
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന കടൽ മണൽ ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ പൂർണം.
ഹർത്താൽ ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. തൊഴിലാളികൾ കടലിൽ പോയില്ല. മത്സ്യ ബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ, മത്സ്യ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു.
തങ്ങളുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമെന്നാണു മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയത്.