പു​​​ത്തൂ​​​ർ(​​​തൃ​​​ശൂ​​​ർ): പൊ​​​ന്നൂ​​​ക്ക​​​ര നേ​​​താ​​​ജി റോ​​​ഡി​​​ൽ മ​​​ദ്യ​​​പാ​​​ന​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​ൽ സു​​​ഹൃ​​​ത്തി​​​നെ മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ന്നു. പൊ​​​ന്നു​​​ക്ക​​​ര ചി​​​റ്റേ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ ദാ​​​മോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​ൻ സു​​​ധീ​​​ഷ്(45) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ പൊ​​​റോ​​​ട്ട വി​​​ഷ്ണു എ​​​ന്നു​​​വി​​​ളി​​​ക്കു​​​ന്ന പൊ​​​ന്നൂ​​​ക്ക​​​ര വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ വി​​​ഷ​​​ണു(40)​​​വി​​​നെ ഒ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സം​​​ഭ​​​വം. സു​​​കു​​​മാ​​​ര​​​ൻ എ​​​ന്ന​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ൽ​​​വ​​​ച്ച് മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു വാ​​​ക്കു​​​ത​​​ർ​​​ക്കം. സു​​​ധീ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യെ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ൻ​​​പ് വി​​​ഷ്ണു ക​​​ളി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ച്ചൊ​​​ല്ലി​​​യാ​​​ണ് ത​​​ർ​​​ക്കം ന​​​ട​​​ന്ന​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ സു​​​ധീ​​​ഷി​​​ന്‍റെ ത​​​ല വി​​​ഷ്ണു ഭി​​​ത്തി​​​യി​​​ലി​​​ടി​​​പ്പി​​​ച്ചു പ​​​രി​​​ക്കേ​​​ല്പി​​​ച്ചു. ഹാ​​​ക്സോ ബ്ലേ​​​ഡ് കൊ​​​ണ്ടു ശ​​​രീ​​​ര​​​ത്തി​​​ൽ മു​​​റി​​​വേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.


മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ സു​​​ധീ​​​ഷി​​​നു ത​​​ല​​​യ്ക്കും നെ​​​ഞ്ചി​​​ലും കൈ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കേ​​​റ്റ സു​​​ധീ​​​ഷി​​​നെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ചു.

ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.