സമരം അടിച്ചമർത്താമെന്നു കരുതരുത്: ചെന്നിത്തല
Thursday, February 27, 2025 2:15 AM IST
തിരുവനന്തപുരം: ജീവിക്കാൻവേണ്ടി സമരംചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരംചെയ്യുന്നത്. യുഡിഎഫ് ആശാവർക്കർമാർക്ക് ഒപ്പമുണ്ടെന്നു ചെന്നിത്തല പറഞ്ഞു.