ഉന്നതതല യോഗം ഇന്ന്
Thursday, February 27, 2025 2:22 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.
വനം, ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, റവന്യു, ആരോഗ്യം, ജലസേചനം എന്നീ വകുപ്പു മന്ത്രിമാര്‍ , ചീഫ് സെക്രട്ടറി, വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡിജിപി, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.