മുനമ്പം: ജുഡീഷൽ കമ്മീഷന്റെ കാലാവധി നീട്ടി
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാൻ നിയോഗിച്ച റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷൽ കമ്മീഷന്റെ കാലാവധി മൂന്നു മാസത്തേക്കു നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജുഡീഷൽ കമ്മീഷന്റെ കാലാവധി തീർന്ന സാഹചര്യത്തിലാണ് ഇന്നലെ മുതൽ മൂന്നു മാസത്തേക്കുകൂടി കമ്മീഷന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചത്.