ബൈക്കിൽ ഓട്ടോയിടിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്
Friday, February 28, 2025 1:15 AM IST
ഗാന്ധിനഗര്‍: ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ഓട്ടോ ഇടിച്ച് ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍. ആര്‍പ്പുക്കര ഉണ്ണി ബസാര്‍ ജംഗ്ഷനുസമീപം തിനാക്കുഴിയില് ഷാജി (ജോര്‍ജ്കുട്ടി-56) യാണു മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതിന് ആര്‍പ്പൂക്കര കസ്തൂര്‍ബ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബന്ധുവിനെ പ്രവേശിപ്പിച്ചതറിഞ്ഞ് ഷാജിയും ഭാര്യ ബിന്ദുവും ആശുപത്രിയിലേക്ക് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ എതിരേ വന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഓടിക്കൂടിയവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഷാജിയുടെ ഭാര്യ ബിന്ദുവിന് തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോയെങ്കിലും ഗാന്ധിനഗര്‍ പോലീസ് ഓട്ടോയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ഷാജി വീട് നിര്‍മാണം കോണ്‍ട്രാക്ട് എടുത്തു നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു.