ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും: കെ. സുധാകരൻ
Thursday, February 27, 2025 2:15 AM IST
കണ്ണൂർ: കെപിസിസി പ്രസിഡന്റ് ആരാകണമെന്ന കാര്യം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കനഗോലു റിപ്പോർട്ടിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, അക്കാര്യം തനിക്കറിയില്ലെന്നും അദ്ദേഹത്തോട് തന്നെ ചോദിച്ചുനോക്കൂ എന്നായിരുന്നു മറുപടി.