ആശ വർക്കർമാർക്കു യുഡിഎഫ് സംരക്ഷണം നൽകും: സതീശൻ
Thursday, February 27, 2025 2:16 AM IST
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തിനും സമരത്തിനു പിന്തുണ നൽകുന്ന പൊതുപ്രവർത്തകർക്കും യുഡിഎഫ് പൂർണ സംരക്ഷണം നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സമരത്തിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകരോട് 48 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസ് ജനാധിപത്യവിരുദ്ധവും ഭരണകൂട ഫാസിസവുമാണ്.
വേതന വർധനയും കുടിശികയും ഉൾപ്പെടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്നവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ശ്രമിച്ചത്. അതു പരാജയപ്പെട്ടപ്പോഴാണു പോലീസിനെ ഉപയോഗിച്ച് സമരത്തിനു പിന്തുണ നൽകുന്നവരെ നിശബ്ദരാക്കാനുള്ള സർക്കാർ ശ്രമം.
തുച്ഛമായ വേതന കുടിശികയ്ക്കു വേണ്ടി ആശ പ്രവർത്തകർ പൊരിവെയിലത്ത് സമരം ചെയ്യുന്പോഴാണ് രാഷ്ട്രീയനിയമനം നേടിയ പിഎസ്സി ചെയർമാനും അംഗങ്ങൾക്കും ലക്ഷങ്ങളുടെ ശന്പള വർധന നൽകിയതെന്നത് പിണറായി സർക്കാർ മറന്നു പോകരുത്. സതീശൻ പ റഞ്ഞു.