കർഷകത്തൊഴിലാളി യൂണിയൻ താലൂക്ക് ഓഫീസ് മാർച്ച് ഒന്നിന്
Thursday, February 27, 2025 2:16 AM IST
തൃശൂർ: നെൽവയൽ സംരക്ഷിക്കുക, തരംമാറ്റാൻ തരിശിടരുത്, അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളിലേക്കു മാർച്ച് നടത്തുമെന്നു കേരള കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് ഒന്നിനു വയനാട്, കൊല്ലം ഒഴികെയുള്ള സംസ്ഥാനത്തെ 69 താലൂക്കുകളിലേക്കാണു മാർച്ച് നടത്തുക. ഈ രണ്ടു ജില്ലകളിൽ നേരത്തേ സമരം നടത്തിയിരുന്നു.
തിരുവനന്തപുരം താലൂക്ക് ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും കണ്ണൂരിൽ ജനറൽ സെക്രട്ടറി എൻ. ചന്ദ്രനും വടക്കാഞ്ചേരിയിൽ വൈസ് പ്രസിഡന്റ് കെ. കോമളകുമാരിയും ഒറ്റപ്പാലത്ത് ട്രഷറർ സി.ബി. ദേവദർശനും ഉദ്ഘാടനം ചെയ്യും.