മദ്യം കേരളത്തിനു മഹാവിപത്ത്: വി.ഡി. സതീശന്
Thursday, February 27, 2025 2:17 AM IST
കോട്ടയം: ഇന്നത്തെ തോതിലുള്ള മദ്യവില്‍പ്പനയും ഉപയോഗവും കേരളത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയം ലൂര്‍ദ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്.
ബ്രൂവറിയല്ല കേരളത്തിന്റെ വ്യവസായ വികസനം. പാലക്കാട്ടെ ബ്രൂവറിക്കുവേണ്ടി സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഒരു ബ്രൂവറിയും കേരളത്തില്‍ അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇതേ നയമായിരിക്കും പാലിക്കുകയെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
മദ്യം കേരളത്തിലെ ലഹരിയിലാഴ്ത്തി. കോട്ടയം നഴ്സിംഗ് കോളജ് റാഗിംഗിനു പിന്നിലും മദ്യ ലഹരി ഉപയോഗവും അതിനുവേണ്ടി പണ സമ്പാദനത്തിനുള്ള ശ്രമമായിരുന്നെന്നും വി.ഡി. സതീശന് പറഞ്ഞു.
മദ്യവിരുദ്ധ സമിതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ദീപശിഖ കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡേഷ്യസിനു സതീശൻ കൈമാറി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഒരുമിച്ച് മുന്നേറിയാല്‍ മദ്യ ലഹരിയില്‍ നിന്നു കേരളത്തെയും പ്രത്യേകിച്ച് യുവജനങ്ങളെയും രക്ഷിക്കാനാകുമെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മദ്യത്തിനും ലഹരിക്കുമെതിരേ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്കാരിക നേതാക്കള്‍ മുന്നോട്ടിറങ്ങണണെന്നും മാധ്യമങ്ങള്‍ ഇത് പ്രൈം ടൈം ചര്‍ച്ചയാക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്ബോധിപ്പിച്ചു.
യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോണ്‍ അരീക്കല്‍, റവ. ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പില്, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. പോള്‍ കാരച്ചിറ, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, എ.ജെ. ഡിക്രൂസ്, റോയി ജോസ്, സിബി ഡാനിയേല്‍, ടോമി വെട്ടിക്കാട്ട്, തോമസ് കോശി, കെ.പി. മാത്യു, മേരി ദീപ്തി, ടി.എസ്. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.