ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്‍വറിന്റെ മൊഴി
Thursday, February 27, 2025 2:16 AM IST
ചങ്ങനാശേരി: ഫോൺ ചോർത്തൽ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ പോലീസിൽ മൊഴിനൽകി.
ചങ്ങനാശേരി ഡിവൈഎസ്പിക്കു മുൻപാകെയാണ് അൻവർ മൊഴിനൽകിയത്. ഫോൺ ചോർത്തിയെന്ന തന്റെ തന്നെ പ്രസ്താവന അൻവർ നിഷേധിച്ചതായാണ് സൂചന.
ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിലാണ് അന്‍വറിന്റെ മൊഴിയെടുത്തത്. കറുകച്ചാല്‍ പോലീസ് എടുത്ത കേസിലാണിത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ അവകാശവാദം ചൂണ്ടിക്കാട്ടി നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കൽ ഡിജിപിക്കു നൽകിയ പരാതിയിലായിരുന്നു കേസ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ ചേര്‍ത്തി സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് ഭംഗംവരുത്തിയെന്നായിരുന്നു പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ഡിവൈഎസ്പി ഓഫീസില്‍ എത്തിയ അൻവർ അഞ്ചോടെയാണ് മടങ്ങിയത്. മണിമല പോലീസ് എടുത്ത മറ്റൊരു കേസിന്റെ മൊഴിയും എടുത്തതായി സൂചനയുണ്ട്.