മണ്ണാർക്കാട്ട് യുവാവിന് സൂര്യാഘാതമേറ്റു
Friday, February 28, 2025 1:15 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ പെയിന്റിംഗ് ജോലിക്കിടെ യുവാവിനു സൂര്യാഘാതമേറ്റു. തെങ്കര തോടുകാട് സ്വദേശി സൈതലവിയുടെ ഇടതു കൈയിലാണു പൊള്ളലേറ്റത്.
വീടിന്റെ സംരക്ഷണ ഭിത്തി പെയിന്റ് ചെയ്യുന്നതിനിടെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ സൂര്യഘാതമെന്നാണു സൂചനയെന്ന് ഡോക്ടർമാർ പറഞ്ഞു.