സുപ്രീംകോടതി വിധി; നിയമസഭാധികാരം കൈയടക്കുന്നതിനുള്ള താക്കീത്: പിണറായി
Wednesday, April 9, 2025 2:40 AM IST
തിരുവനന്തപുരം: നിയമനിർമാണസഭയുടെ അധികാരങ്ങൾ ഗവർണർമാർ കൈയടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീതുകൂടിയാണ്, ബില്ലുകൾ തടഞ്ഞുവച്ച തമിഴ്നാട് ഗവർണർക്കെതിരേയുള്ള സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.