ആലപ്പുഴയിൽ വാഹനാപകടം: 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
Tuesday, December 3, 2024 2:14 AM IST
ആലപ്പുഴ: ദേശീയപാതയിൽ കളർകോട് കാറും കെഎസ്എആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു മൂന്നു യുവാക്കൾക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ), ദേവാനന്ദ് (മലപ്പുറം), ശ്രീദീപ് (പാലക്കാട്) എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്.
കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ കാർ റോഡിലേക്ക് കയറ്റുന്നതിനിടെ ബസിലിടിക്കുകയായിരുന്നു. ഏഴ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽനിന്ന് കായംകുളത്തിനു പോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിപ്പോയതാകാം അപകടകാരണമെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.