ഡോ. ഷീനാ പ്രഭാകരന് പുരസ്കാരം
Tuesday, December 3, 2024 1:49 AM IST
കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ ദ അമൃത സെന്റർ ഫോർ ഇന്റർനാഷണൽ പ്രോഗ്രാംസ് ഫാക്കൽറ്റി ഡോ. ഷീനാ പ്രഭാകരന് ഹിന്ദി പ്രതിഷ്ത്താപക് സമ്മാൻ പുരസ്കാരം.
ദക്ഷിണേന്ത്യയിൽ ഹിന്ദി ഭാഷയുടെ പ്രചാരത്തിനും പുരോഗതിക്കും നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് കാശി കേന്ദ്രമായ നഗരി പ്രചാരിണി സഭയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
നെതർലൻഡ്സിലെ ഹിന്ദി യൂണിവേഴ്സ് ഫൗണ്ടേഷൻ, മൗറീഷ്യസിലെ ബൃഹത് പുരോഹിത് സംഘ് എന്നിവയുമായി ചേർന്നാണു പുരസ്കാരം നൽകുക.