യുദ്ധക്കപ്പലുകളിലെ ഇന്ധനം പരിസ്ഥിതി സൗഹൃദമാക്കും: ദക്ഷിണ നാവിക സേനാ മേധാവി
Tuesday, December 3, 2024 1:49 AM IST
കൊച്ചി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും പുതിയ സാങ്കേതിക വിദ്യകളും പരീക്ഷിക്കാൻ നാവികസേന സജ്ജമാണെന്നു ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ്.
വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങൾക്കു ശേഷം പൂർണസജ്ജമായെന്നും കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് ഐഎൻഎസ് ശൂർദൂലിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നാവികസേനയുടെ കപ്പലുകളിൽ ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ഭാവിയിൽ ഇത്തരം കപ്പലുകൾ വരുമെന്നാണു പ്രതീക്ഷ. ജലസ്രോതസുകളിലെ മലിനീകരണ തോത് കുറയ്ക്കുകയാണു ലക്ഷ്യമെന്നും തദ്ദേശീയ പ്രതിരോധ ഉത്പനങ്ങൾക്കു പ്രാധാന്യം നൽകിയാണ് നാവിക സേന മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.