കൊ​​​ച്ചി: പ​​​തി​​​നാ​​​റാ​​​യി​​​ര​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ൾ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ കി​​​ട​​​ക്കു​​​ന്പോ​​​ൾ നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി സ്ഥി​​​ര​​​ത​​​യി​​​ല്ലാ​​​താ​​​ക്കാ​​​ൻ ഇ​​​റ​​​ക്കി​​​യ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​സൂ​​​ത്രി​​​ത ശ്ര​​​മ​​​മാ​​​ണെ​​​ന്ന് കെ​​​പി​​​എ​​​സ്ടി​​​എ.

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പേ​​​രിൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ലൂ​​​ടെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

സ്ഥി​​​രം അ​​​ധ്യാ​​​പ​​​ക​​​രി​​​ല്ലാ​​​തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ താ​​​ളം തെ​​​റ്റു​​​ന്ന​​​ത് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ മി​​​ക​​​വി​​​നെ ബാ​​​ധി​​​ക്കു​​​ന്നു.


ഭി​​​ന്ന​​​ശേ​​​ഷി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളില്ലാത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ക​​​രം സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ലം​​​ഭാ​​​വം കാ​​​ട്ടു​​​ക​​​യാ​​​ണ്.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന് കാ​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യും തെ​​​റ്റാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​പി​​​എ​​​സ്ടി​​​എ ആവശ്യപ്പെട്ടു. അ​​​ല്ലാ​​​ത്ത പ​​​ക്ഷം സ​​​മ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും നേ​​​രി​​​ടുമെന്നും എ​​​റണാ​​​കു​​​ള​​​ത്ത് ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അറിയിച്ചു.