വി.എന്‍. അഞ്ജന മിസ് ഡെഫ് ഇന്ത്യ
Tuesday, December 3, 2024 1:49 AM IST
കൊച്ചി: ഓള് ഇന്ത്യ ഡെഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഹൈദരാബാദില്‍ സംഘടിപ്പിച്ച മിസ് ഡെഫ് ഇന്ത്യ 2024ന് ആലുവ മുപ്പത്തടം സ്വദേശി വി.എന്‍. അഞ്ജന അര്‍ഹയായി.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പങ്കെടുത്ത ഇരുനൂറോളം മത്സരാര്‍ഥികളെ പിന്തള്ളിയാണ് അഞ്ജന വിജയിച്ചത്.
2025ല്‍ വിയറ്റ്നാമില്‍ നടക്കുന്ന മിസ് ഡെഫ് വേള്‍ഡ് മത്സരത്തില്‍ അഞ്ജന ഇന്ത്യയെ പ്രതിനിധീകരിക്കും.