നാലു തസ്തികകളിലേക്ക് പിഎസ്സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, December 3, 2024 1:49 AM IST
തിരുവനന്തപുരം: നാലു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2, കേരള പോലീസ് സര്‍വീസില്‍ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) സയന്റിഫിക് ഓഫീസര്‍ (ബയോളജി), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍), മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ - ബയോമെഡിക്കല്‍ (പട്ടികജാതി/പട്ടികവര്‍ഗം) എന്നീ തസ്തികകളിലേക്കാണ് പിഎസ്സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍ തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും.