ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: തിരൂർ സതീഷ്
Tuesday, December 3, 2024 1:49 AM IST
തിരൂർ(തൃശൂർ): കള്ളപ്പണം സൂക്ഷിച്ചു രാജ്യദ്രോഹത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നു മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്.
ബിജെപി ജില്ലാ നേതാക്കളുടെ അറിവോടെ ഒന്നരമാസക്കാലമാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഒന്പതുകോടി രൂപ സൂക്ഷിച്ചിരുന്നത്. ഇക്കാര്യം ചില സംസ്ഥാന നേതാക്കൾക്കും അറിവുണ്ടായിരുന്നു.
ധർമരാജന്റെ നേതൃത്വത്തിലാണു ചാക്കുകൾ ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവച്ചതെന്നും സതീഷ് പറഞ്ഞു.