കാര്‍ഷിക ബജറ്റ് വേണം: പി.സി. തോമസ്
Tuesday, December 3, 2024 1:49 AM IST
കോട്ടയം: രാഷ്ട്രത്തിന്റെ അടിത്തറ കാര്‍ഷിക വികസനമാണ് എന്നതിനാൽ, കാര്‍ഷിക ബജറ്റ് വർഷംതോറും ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കണമെന്ന് കേരള കോണ്‍ഗ്രസ് വാക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. ആവശ്യപ്പെട്ടു.
കൃഷിക്കുതന്നെ പ്രത്യേക ബജറ്റ് വന്നാൽ വലിയ പ്രാധാന്യം ആ രംഗത്തിനു ലഭിക്കും. ഈ ആവശ്യമുന്നയിച്ച് തോമസ് പ്രധാനമന്ത്രിക്ക് ഈ മെയിലില്‍ കത്തയച്ചു.