പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി പ്രഭാഷണപരമ്പര
Tuesday, December 3, 2024 1:49 AM IST
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഗ്രാവിറ്റസ് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും അന്താരാഷ്ട്ര പുരസ്കാര ജേതാവും ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ സഹസ്ഥാപകനുമായ വില്യം ഡാല്‍റിംപിള്‍ നിര്‍വഹിച്ചു. ഇന്നലെ രാവിലെ കോളജിലെ ബിഷപ് വയലില്‍ ഹാളിലായിരുന്നു സമ്മേളനം.
പ്രാചീന ഇന്ത്യ എങ്ങനെ ലോകത്തെ പരിവര്‍ത്തിപ്പിച്ചു എന്ന വിഷയത്തില്വില്യം ഡാല്‍റിംപിള്‍ പ്രഭാഷണം നടത്തി. പുരാതന ഇന്ത്യാചരിത്രത്തെക്കുറിച്ചും ഇന്ത്യന്‍ കടല്‍പ്പാതയെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹം പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.