ആശ്രിതനിയമനം റദ്ദാക്കൽ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Tuesday, December 3, 2024 1:49 AM IST
തിരുവനന്തപുരം: ചെങ്ങന്നൂർ മുൻഎംഎൽഎ കെ.കെ. രാമചന്ദ്രന്റെ മകന്റെ നിയമനത്തിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയിൽനിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തിൽ തുടരാൻ അർഹതയില്ല.
മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവർക്ക് ബന്ധുനിയമനത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്നു. ഇതിനെല്ലാം ഒത്താശ നല്കുന്നത് മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.