വാണിജ്യ സിലിണ്ടറിന് 17 രൂപ വര്‍ധിപ്പിച്ചു
Tuesday, December 3, 2024 1:49 AM IST
കൊച്ചി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 17 രൂപയാണു വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1,827 രൂപയാണ്.
അതേസമയം, ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.