പാപ്പച്ചൻവധം: മൂന്നാം പ്രതിക്ക് ഉപാധികളോടെ ജാമ്യം
Tuesday, December 3, 2024 1:49 AM IST
കൊച്ചി: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം കൈരളി നഗര്‍ സി. പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി സരിതയ്ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഓഗസ്റ്റ് എട്ടു മുതല്‍ ജയിലിലാണെന്നതും ഹര്‍ജിക്കാരി സ്തീയാണെന്നതും പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാപ്പച്ചന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന തുകയില്‍ നിന്ന് 61.18 ലക്ഷം രൂപ നാലാം പ്രതിയായിരുന്ന അനൂപുമായി ചേര്‍ന്ന് തട്ടിയെടുത്തത് പുറത്തറിയാതിരിക്കാന്‍ അവിടുത്തെ ജീവനക്കാരിയായിരുന്ന ഹര്‍ജിക്കാരി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ മേയ് 23ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്.