മാകെയര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു
1492072
Friday, January 3, 2025 1:45 AM IST
ഇരിങ്ങാലക്കുട: മണപ്പുറം ഗ്രൂപ്പിന്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ പദ്ധതി സമര്‍പ്പണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ് മുഖ്യാതിഥിയായിരുന്നു.
ഐഎംഎ പ്രതിനിധി ഡോ. ഹരീന്ദ്രനാഥ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് ഷാജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് സ്വാഗതവും മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക്ക് ഇരിങ്ങാലക്കുട ബിസിനസ് ഹെഡ് ഐ. ജെറോം നന്ദിയും പറഞ്ഞു.