ബൈക്കിടിച്ച് പരിക്കേറ്റ പോലീസുകാരൻ മരിച്ചു
1491981
Thursday, January 2, 2025 10:51 PM IST
മണ്ണുത്തി: കോയമ്പത്തൂരിൽനിന്നും ശബരിമലയ്ക്കു കാൽനടയായി പോവുകയായിരുന്ന അയ്യപ്പഭക്തരുടെ ഇടയിലേക്കു ബൈക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു.
കോയമ്പത്തൂർ കൗണ്ടംപാളയം സ്വദേശി ശ്രീനാഥ്(30) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ ശ്രീനാഥ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലയിലിരിക്കെയാണ് മരിച്ചത്.
കോയമ്പത്തൂർ തൊടിയല്ലൂർ സ്റ്റേഷനിലെ പോലീസുകാരനാണ് ശ്രീനാഥ്. ദേശീയപാത വട്ടക്കല്ല് സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ബൈക്കും ബൈക്ക് യാത്രികനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുത്തി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.