എ​ട​തി​രി​ഞ്ഞി: കാ​ല​പ്പ​ഴ​ക്കം​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന എ​ട​തി​രി​ഞ്ഞി സെ​ന്‍ററി​ലു​ള്ള ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കി പു​തി​യ​ത് നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി കാ​ത്ത് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി.

ടെ​ൻഡ​ര്‍ തു​ക​യി​ല്‍ കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ജ​ല്‍​ജീ​വ​ന്‍ മി​ഷ​നി​ല്‍​നി​ന്ന് പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച ആ​റു​കോ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ടാ​ങ്ക് നി​ര്‍​മി​ക്കു​ന്ന​ത്. 2023 ഒ​ക്ടോ​ബ​റി​ലാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ല്‍​കി​യ പ​ദ്ധ​തി​ക്ക് ആ​റു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും ഡി​സം​ബ​റി​ല്‍ 5.1 കോ​ടി രൂ​പ​യ്ക്ക് സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചെ​ങ്കി​ലും മൂ​ന്നു​ത​വ​ണ എ​ടു​ക്കാ​ന്‍ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് 18 ശ​ത​മാ​നം കൂ​ടു​ത​ലി​നാ​ണ് ടെ​ണ്ട​ര്‍ ഏ​റ്റെ​ടു​ത്ത​ത്.

ടെ​ൻഡ​ര്‍ തു​ക​യേ​ക്കാ​ള്‍ 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്നു​ള്ള​തി​നാ​ല്‍ അ​തി​നാ​യി സ​ര്‍​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലു​ള്ള വാ​ട്ട​ര്‍ ടാ​ങ്ക് പൊ​ളി​ക്കു​ക, പു​തി​യ ടാ​ങ്ക് പ​ണി​യു​ന്ന​തു​വ​രെ അ​വി​ടെ വെ​ള്ളം കൊ​ടു​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം, മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളു​മാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 3.7 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കി​ന്‍റെ സ്ഥാ​ന​ത്ത് അ​ഞ്ച​രല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള പു​തി​യ ടാ​ങ്ക് നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി. കാ​റ​ളം പ​ടി​യൂ​ര്‍ ശു​ദ്ധ​ജ​ല​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1986 ലാ​ണ് പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട​തി​രി​ഞ്ഞി​യി​ല്‍ ടാ​ങ്ക് നി​ര്‍​മി​ച്ച​ത്.

38 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ജ​ല​സം​ഭ​ര​ണി​യു​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത തൂ​ണു​ക​ളും ടാ​ങ്കി​ന്‍റെ അ​ടി​ഭാ​ഗ​വും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് അ​ട​ര്‍​ന്ന് വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ടാ​ങ്കി​ന് മു​ക​ളി​ല്‍ ക​യ​റാ​നു​ള്ള ഇ​രു​മ്പ് ഏ​ണി തു​രു​മ്പ് പി​ടി​ച്ച് ദ്ര​വി​ച്ച് വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടാ​ങ്ക് പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി പു​തി​യ ടാ​ങ്ക് നി​ര്‍​മി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.