തരിശുഭൂമിയിലെ ഔഷധസസ്യ കൃഷിയുടെ വിജയഗാഥയുമായി ശ്രീനാരായണപുരം പഞ്ചായത്ത്
1492070
Friday, January 3, 2025 1:45 AM IST
എസ്.എൻ.പുരം: തരിശുഭൂമിയിലെ ഔഷധസസ്യ കൃഷിയുടെ വിജയഗാഥയുമായി ശ്രീനാരായണപുരം പഞ്ചായത്ത് . മൂന്നാം വാർഡിലെ എരുമത്തിരുത്തി സുബഹ്മണ്യന്റെ മൂന്ന് ഏക്കർ കൃഷിസ്ഥലത്താണ് കുറുന്തോട്ടി, കറ്റാർവാഴ കച്ചോലം, കൂവ, കൂർക്ക, കപ്പലണ്ടി, വാഴ തുടങ്ങിയ വിവിധ ഇനം കൃഷികൾ ചെയ്തുവരുന്നത്. കുറുന്തോട്ടി ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം .എസ്. മോഹനൻ അധ്യക്ഷനായിരുന്നു.