ചാല​ക്കു​ടി: സേ​ക്രഡ് ഹാ​ർ​ട്ട് കോ​ൺ​വന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 13 ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​ജ​ലവി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബെ​ന്നി ബ​ഹ​നാ​ൻ എംപി മു​ഖ്യാ​തി​ഥി​യാ​കും. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.​

സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏഴിനു ​രാ​വി​ലെ 9.30ന് ​ടൗ​ൺ ചു​റ്റി വി​ളം​ബ​രജാ​ഥ ന​ട​ത്തും. എട്ടിനു രാ​വി​ലെ 10.30ന് ​കൃ​ത​ജ്ഞ​താബ​ലി​ക്ക് ഇ​രി​ങ്ങാല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഒൻപതിന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​ന് ഹാ​ർ​ട്ടി​യ​ൻ​സ് ഒ​രു​ക്കു​ന്ന ക​ലാ​വി​രു​ന്ന് ഉ​ദ്​ഘാ​ട​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ഭാ​യി നി​ർ​വ​ഹി​ക്കും. പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന എ​ഐ ലാ​ബ് എഇ​ഒ പി.​ബി. നി​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​ച​ല​ച്ചി​ത്രതാ​രം സാ​ജു കൊ​ടി​യ​ൻ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്ന് ക​രോ​ക്കെ ഗാ​ന​മേ​ള.

പത്തിനു ​വൈ​കീട്ട് നാലിന് ​ചാ​ല​ക്കു​ടി​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ലാ​സ​ന്ധ്യ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെയ​ർ​മാ​ൻ എം.​എം.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

11ന് ​ശ​താ​ബ്ദി​യു​ടെ കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10.30ന് ​നി​ർ​ധ​ന വി​ദ്യാ​ർ​ഥി​നി​ക്ക് നി​ർമി​ച്ചുന​ൽ​ക്കു​ന്ന വീ​ട് സ്നേ​ഹ​ക്കൂട് താ​ക്കോ​ൽദാ​ന​ക​ർ​മം ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊറോന​ പ​ള്ളി വി​കാ​രി ഫാ.​ വ​ർ​ഗീ​സ് പാ​ത്താ​ട​ൻ നി​ർ​വ​ഹി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ്‌ലി​ൻ, പി​ടിഎ പ്ര​സി​ഡ​ന്‍റ്് ലി​ജോ കു​റ്റി​ക്കാ​ട​ൻ, പി​ടി​എ പ്ര​തി​നി​ധി തോം​സ​ൻ ഡേ​വി​സ്, ന​ഗ​ര​സ​ഭ അം​ഗം നി​ത പോ​ൾ, ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ്റ്റാ​റി പോ​ൾ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.