തൃ​ശൂ​ർ: ക്ഷേ​ത്ര​ങ്ങ​ൾ വി​വാ​ദ​കേ​ന്ദ്ര​ങ്ങ​ളാ​ക​രു​തെ​ന്നു ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ.​വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ദി​വ​സം ഉ​ദ​യാ​സ്ത​മ​ന​പൂ​ജ വേ​ണ്ടെ​ന്നു​വ​ച്ച​ത് കൂ​ടു​ത​ൽ ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​നാ​യി​രു​ന്നു. ഇ​തു വി​വാ​ദ​മാ​ക്കി​യ​തു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഏ​കാ​ദ​ശി​ദി​വ​സം ഒ​രു ല​ക്ഷ​ത്തോ​ളം ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ഉ​ദ​യാ​സ്ത​മ​ന​പൂ​ജ ന​ട​ത്തി​യാ​ൽ 21 ത​വ​ണ ന​ട അ​ട​ച്ചി​ടേ​ണ്ടി​വ​രും. അ​തു​കൊ​ണ്ടു​ത​ന്നെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ദ​ർ​ശ​നം​കി​ട്ടാ​തെ മ​ട​ങ്ങു​ക.

ഈ​യൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഉ​ദ​യാ​സ്ത​മ​ന​പൂ​ജ വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്ന് പെ​രി​ങ്ങാ​വ് ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​ൽ സ്വ​ർ​ഗ​വാ​തി​ൽ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രി​ങ്ങാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഇ. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ടി.​എ​ൻ. വാ​സു​ദേ​വ​ൻ മൂ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ എ​ൻ.​എ. ഗോ​പ​കു​മാ​ർ വി​ദ്യാ​ഭ്യാ​സ​പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​ർ, ഡോ. ​സി. ശാ​ന്ത, മ​ച്ചാ​ട് സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ. ​സി. പ​ദ്മ​ജ​ൻ, ഡോ. ​എം.​ആ​ർ. ദീ​പ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ്, വി​നോ​ദ് ക​ണ്ടേം​കാ​വി​ൽ, പെ​രി​ങ്ങാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. മ​നോ​ജ്കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ ക​ട​വി​ൽ, സി.​ആ​ർ. വേ​ണു​ഗോ​പാ​ൽ, ഇ.​ആ​ർ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.