ഭാവഗീതി പുരസ്കാരം പി. ജയചന്ദ്രന് നാളെ സമ്മാനിക്കും
1492060
Friday, January 3, 2025 1:45 AM IST
ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ജീവനം മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും പിന്നണിഗായകൻ പി. ജയചന്ദ്രന് ഭാവഗീതി പുരസ്കാരസമർപ്പണവും നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം. നാളെ വൈകീട്ട് 4.30ന് നഗരസഭ ടൗൺഹാളിൽ ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പുരസ്കാരം സമ്മാനിക്കും. സംവിധായകൻ കമൽ, സംഗീത നിരൂപകൻ രവി മേനോൻ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.
തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന സംഗീതപരിപാടിയും അറങ്ങേറും.
ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ്, സെക്രട്ടറി ആർ. രവികുമാർ, പി. ശ്യാംകുമാർ, വി.പി. ആനന്ദൻ, അരവിന്ദൻ പല്ലത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.