കെ.കരുണാകരൻ -പി.ടി. തോമസ് സ്മൃതിസംഗമം നടത്തി
1489418
Monday, December 23, 2024 4:15 AM IST
ചാലക്കുടി: മാനവസംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ, പി.ടി. തോമസ് സ്മൃതി സംഗമം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഷോൺ പല്ലിശേരി അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, സി.ജി. ബാലചന്ദ്രൻ, ഒ. എസ്. ചന്ദ്രൻ, ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ് , ആൻ സെബാസ്റ്റ്യൻ, എസ്.കെ. ഹാരിസ് എന്നിവർ പ്രസംഗിച്ചു. യുവ എഴുത്തുകാരി അലിന അനബെല്ലിയെ ആദരിച്ചു.