പൂർവകാല സ്മരണകളുമായി കൊരട്ടി ഗവ. പ്രസ് മുൻ ജീവനക്കാരുടെ കുടുംബ സംഗമം
1489417
Monday, December 23, 2024 4:15 AM IST
കൊരട്ടി: കൊരട്ടിയിലെ സർക്കാർ അച്ചുകൂടം അടച്ചുപൂട്ടിയെങ്കിലും പൂർവകാല സ്മരണകളും കാലങ്ങളായി മനസിൽ സൂക്ഷിച്ചു പോരുന്ന സൗഹൃദവും അയവിറക്കി മുൻ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുകൂടി. കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പെൻഷണേഴ്സ് ഫോറം പ്രസിഡന്റ്് ബി. സോമൻ അധ്യക്ഷത വഹിച്ചു.
സിജിപിഎ (കേരള) ജനറൽ സെക്രട്ടറി ടി.എൻ. വെങ്കിടേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 150 ലേറെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. 80 വയസ് പിന്നിട്ട പെൻഷണേഴ്സിന്റെ ആദരിച്ചതിനൊപ്പം ഔദ്യോഗികരംഗത്ത് മികവ് പുലർത്തിയ അംഗങ്ങളുടെ മക്കളായ സി.കെ. ശ്രീകല (ഇറിഗേഷൻ ചീഫ് എൻജിനീയർ), പ്രഫ. ശ്രീജ ജി. പിള്ള (കണ്ണൂർ ഗവ. നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ), ആർ. കവിത (സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ), ഡോ.ദിയ വർഗീസ്, ഡോ. അശ്വിൻ അറയ്ൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. എ.കെ. രത്നദാസ്, കെ.വിജയൻ, പി.ജെ. ചെറിയാൻ, എം.ഒ. അസീസ് എന്നിവർ പ്രസംഗിച്ചു.