കൃഷി വകുപ്പിന്റെ സഹകരണത്തോടെ തണ്ണിമത്തൻ കൃഷി ആരംഭിച്ചു
1489412
Monday, December 23, 2024 4:15 AM IST
ചെന്ത്രാപ്പിന്നി: പെരുമ്പടപ്പ സെന്റ്് ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ തണ്ണിമത്തൻ കൃഷിയാരംഭിച്ചു. ഒരേക്കറോളം വരുന്ന പള്ളി വളപ്പിലാണ് കൃഷിയൊരുക്കുന്നത്.
രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. അനിൽ പുതുശേരി, ഫാ. ചെറിയാൻ മാളിയേക്കൽ, എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു എന്നിവർ ചേർന്ന് വിത്തിടൽ നിർവഹിച്ചു.
കൈക്കാരന്മാരായ അന്റോണിയോ ജോസ്, ഷെല്ലി ബ്രഹ്മകുളം, ഇടവകാംഗങ്ങളും പങ്കെടുത്തു. ശ്രീരാമൻ ചിറ പാടശേഖര സമിതി സെക്രട്ടറി വിൽസൺ പുലിക്കോട്ടിലാണ് കൃഷിക്ക് വേണ്ട സങ്കേതിക സഹായങ്ങൾ നൽകുന്നത്.