നാടെങ്ങും ക്രിസ്മസ് ആഘോഷം
1489413
Monday, December 23, 2024 4:15 AM IST
"എടത്തുരുത്തി സെന്റ്് ആന്‍സ്
ഗേള്‍സ് ഹൈസ്കൂളില്‍'
എടത്തുരുത്തി: സെന്റ്് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തി. പിടിഎ പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ, എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ്, ഫെയ്ത്ത് ഫോര്മേഷന് കൗണ്‍സിലര്‍ സിസ്റ്റര്‍ സൂസി, സീനിയര്‍ സ്റ്റാഫ് എലിസബത്ത് ഫ്രാന്‍സിസ്, വിദ്യാര്‍ഥി പ്രതിനിധി ദിയ സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.
"കോടാലി ജിഎല്‍പി സ്കൂളില്‍
എസ്ട്രെല്ലാ ഈവ് '
കോടാലി: ജിഎല്‍പി സ്കൂളില്‍ ഒരുക്കിയ ക്രിസ്മസ് കാഴ്ചകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു.35 അടിയിലേറെ ഉയരവും ചലിക്കുന്ന മുഖവുമുള്ള കൂറ്റന്‍ സാന്താക്ലോസ്, രണ്ടായിരം അടി വിസ്തൃതിയില്‍ തീര്‍ത്ത പുല്‍ക്കൂട്, ക്രിസ്മസ് ട്രീ, ഭീമന് ഗുഹ, സെല്‍ഫി പോയന്റ് എന്നിവയെല്ലാം ഈ വിസ്മയലോകത്തുണ്ട്. സമ്മാനപൊതികളുമായി സാന്താക്ലോസ് സഞ്ചരിക്കുന്ന വണ്ടിയും ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്.
ചലിക്കുന്ന ഒട്ടകവും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. കോടാലി സ്വദേശിയായ കലാകാരന് പി.കെ.നികേഷാണ് കോടാലി സ്കൂളിലെ എസ്ട്രെല്ലാ ഈവ് രൂപകല്‍പ്പന ചെയ്തത്. പിടിഎ, എംപിടിഎ, അധ്യാപകര്‍,കുട്ടികള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന, വിദ്യാലയ സൗഹൃദവേദി, നാട്ടുകാര്‍ എന്നിവരടങ്ങിയ കൂട്ടായ്മയുടെ ഒരു മാസം നീണ്ട അധ്വാനത്തിലൂടെയാണ് ക്രിസ്മസ്-പുതുവല്സരക്കാഴ്ച ഒരുക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം തുറന്ന ഈ വിസ്മയലോകം 31 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാനാകും.
വൈകുന്നരം അഞ്ചുമുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം. എസ്ട്രെല്ല ഈവിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി അധ്യക്ഷത വഹിച്ചു.