വാ​ഴ​ക്കു​ളം: ഓ​ണം കു​ടും​ബ​ശ്രീ​യോ​ടൊ​പ്പം ഓ​ണ​ക്ക​നി, നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​ക​ൾ​ക്ക് ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ച്ച​ക്ക​റി കൃ​ഷി​യും ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​മാ​ണ് ആ​വോ​ലി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​എ​ൽ​ജി ക​ർ​ഷ​ക​ർ ആ​രം​ഭി​ച്ച​ത്.

ആ​വോ​ലി അ​മ്പ​ലം ക​വ​ല​യ്ക്കു സ​മീ​പം മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ൺ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത വി​നു നേ​തൃ​ത്വം ന​ൽ​കി.