നെടുന്പാശേരിയിൽ മോഹൻലാലിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം
1569281
Sunday, June 22, 2025 3:52 AM IST
നെടുമ്പാശേരി: ലഹരിക്കെതിരെ യോഗ എന്ന സന്ദേശവുമായി നടൻ മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) കൺവൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ കൂട്ടായ യോഗ പരിശീലനം നടത്തി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിക്കെതിരെയുള്ള ത്രീവ്രയജ്ഞത്തിനാണ് ഇവിടെ തുടക്കം കുറിച്ചത്. മോഹൻലാൽ മുഖ്യപ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി സോണൽ ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ് , ഡോ. ടെസി ഗ്രേസ് മാത്യൂസ്, ഗിരിജ ബി. നായർ എന്നിവർ പ്രസംഗിച്ചു.
മോഹൻലാലിനൊടൊപ്പം വിദ്യാർഥികളും അധ്യാപകരും സിയാൽ ഉദ്യോഗസ്ഥൻമാരും ഉൾപ്പെടെ ആയിരത്തോളം പേർ യോഗയിൽ പങ്കെടുത്തു.