കാപ്പ ലംഘനം: യുവതി അറസ്റ്റിൽ
1569283
Sunday, June 22, 2025 3:52 AM IST
ഉദയംപേരൂർ: കാപ്പ ഉത്തരവ് ലംഘിച്ച കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭ(21)യെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ, ഹിൽപാലസ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസിൽ പ്രതിയായ ഇവരെ കാപ്പ ഉത്തരവ് പ്രകാരം എറണാകുളം ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ചെത്തിയ യുവതിയെ വലിയകുളം ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.