കൊ​ച്ചി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​വി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക ഇ​നി വേ​ണ്ട. ഇ​തി​നു പ​രി​ഹാ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും. മെ​ഗാ ഇ ​അ​ദാ​ല​ത്തി​ലൂ​ടെ പി​ഴ​യ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​രു വ​കു​പ്പു​ക​ളും ചേ​ര്‍​ന്ന് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​റ​ന്‍​സി ര​ഹി​ത​മെ​ന്ന​താ​ണ് അ​ദാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

വി​വി​ധ ത​ര​ത്തി​ലു​ള്ള ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ഇ-​ചെ​ലാ​ന്‍ മു​ഖേ​ന ന​ല്‍​കി​യി​ട്ടു​ള്ള ഫൈ​നു​ക​ളാ​ണ് ഇ​തു​വ​ഴി തീ​ര്‍​പ്പാ​ക്കാ​നാ​കു​ക. യ​ഥാ​സ​മ​യം പി​ഴ അ​ട​യ്ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തും നി​ല​വി​ല്‍ കോ​ട​തി​യി​ല്‍ ഉ​ള്ള​തു​മാ​യ ചെ​ലാ​നു​ക​ളി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക് ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ള്ള​വ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ ചെ​ലാ​നു​ക​ളും പി​ഴ​യ​ട​ച്ച് തീ​ര്‍​പ്പാ​ക്കാം.

24, 25 തി​യ​തി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം കൊ​ച്ചി സി​റ്റി പോ​ലീ​സ് ട്രാ​ഫി​ക് വെ​സ്റ്റ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ൽ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് നാ​ല് വ​രെ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക. ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ പി​ഴ അ​ട​യ്ക്കാ​നാ​കൂ. ഇ​തി​നാ​യി ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ളും യു​പി​ഐ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0484 2394218.