നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ബാ​ല​സൗ​ഹൃ​ദ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ങ്ക​ണ​വാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സ​ർ​ഗ സൃ​ഷ്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കൈ​യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​ന​വും പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര സ​ജീ​വ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​എം. വ​ർ​ഗീ​സ്, ആ​നി കു​ഞ്ഞു​മോ​ൻ,ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ അ​മ്പി​ളി ഗോ​പി, അ​മ്പി​ളി അ​ശോ​ക​ൻ, റൈ​ജി സി​ജോ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ്ലോ​ക്ക് ത​ല​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ ര​ച​ന മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​നം ച​ട​ങ്ങി​ൽ ന​ട​ത്തി. പോ​സി​റ്റീ​വ് പാ​ര​ന്‍റിം​ഗ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബ്ലോ​ക്ക് ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി ക്ലാ​സ് എ​ടു​ത്തു. ക​മ്യൂ​ണി​റ്റി വി​മ​ൻ​സ് ഫെ​സി​ലി​റ്റേ​റ്റ​ർ അ​ലീ​ഷ ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് സ​ജി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

കൈയെ​ഴു​ത്തു മാ​സി​ക​ക്കാ​യി ര​ച​ന​ക​ൾ ത​യാറാ​ക്കി​യ കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.