സെൻട്രൽ കേരള സഹോദയ ‘മെരിറ്റ് ഡേ’
1569307
Sunday, June 22, 2025 4:53 AM IST
കൂത്താട്ടുകുളം: സെൻട്രൽ കേരള സഹോദയയുടെ ‘മെരിറ്റ് ഡേ’ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നടന്നു. ആലുവ രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോയി കിളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സിനിമതാരം സിജോയ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പലും സെൻട്രൽ കേരള സഹോദയ പ്രസിഡന്റുമായ ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, മുൻ ചെയർമാൻ പ്രിൻസ് പോൾ ജോണ് എന്നിവർ പങ്കെടുത്തു.
സെക്രട്ടറി ജയ്ന പോൾ, വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് പാലപ്പിള്ളി, ട്രഷറർ സിസ്റ്റർ റോസ് മരിയ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജിബിൻ കുറ്റനാൽ, പ്രധാനാധ്യാപിക ബി. രാജിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
സെൻട്രൽ കേരള സഹോദയ അംഗങ്ങളായ സ്കൂളുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ 600ലേറെ വിദ്യാർഥികളെ പരിപാടിയിൽ മെമന്റോ നൽകി ആദരിച്ചു.