ഫോ​ർ​ട്ടു​കൊ​ച്ചി: ക​ണ്ണ​മാ​ലിയി​ലേ​യും ചെ​റി​യ​ക​ട​വി​ലേ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ല്കി ഉ​പ​വാ​സ​സ​മ​ര ന​ട​ത്തി​യ വൈ​ദി​ക​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ക​ണ്ണ​മാ​ലി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല തെളി​യി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷാ​ജി കു​റു​പ്പ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ജോ​ഷി ആന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ കെ.ജെ. ജെ​ൽ​ട്ട​ൻ, തോ​മ​സ് ആ​ന്‍റണി, പീ​റ്റ​ർ ക​ണ്ണ​മാ​ലി, സ​മ്മേ​ൽ അ​ര​ശേ​രി​ൽ, രാ​ജ​ൻ കൈ​ത​വ​ള​പ്പി​ൽ , സേ​വി​യ​ർ തോ​ലാ​ട്ട് തുടങ്ങിയവർ സം​സാ​രി​ച്ചു.