കുപ്രസിദ്ധ ഗുണ്ട പിടിയിൽ
1569674
Monday, June 23, 2025 4:43 AM IST
അരൂർ: ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട പോലീസ് പിടിയിൽ. ഭായി നസീർ, തമ്മനം ഫൈസൽ, ആലുവ ഗുണ്ടാ മനാഫ്, വെടിമരം ശ്യാം, ചുക്ക് നജീബ് എന്നീ കുപ്രസിദ്ധ ഗുണ്ടകളുടെ അനുയായിയായ ബെന്നി എന്നറിയപ്പെടുന്ന കുര്യാക്കോസിനെയാണ് അരൂർ പോലീസ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൊലപാതക ശ്രമം, വീട് കയറി ആക്രമണം, ആയുധ നിയമം മുതലായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ബെന്നി.
ഇയാൾ അടുത്തിടെ ആലപ്പുഴയിൽ നടന്ന ഗുണ്ടാ സംഗമത്തിലും പങ്കെടുത്തിരുന്നു. കോഴിക്കോട് തിരുവമ്പാടിയിൽനിന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. പ്രതാപചന്ദ്രൻ, എസ്ഐ ഗീതു മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.