വടകര സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ തിരുനാളിന് കൊടിയേറി
1569687
Monday, June 23, 2025 4:56 AM IST
കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ജനന തിരുനാളിന് വികാരി ഫാ.ജോൺ പുതിയാമറ്റം കൊടിയേറ്റി. ഇന്നു മുതൽ 24 വരെയാണ് തിരുനാൾ ആഘോഷിക്കുന്നത്. നാളെ രാവിലെ 6.30ന് കുർബാന, വൈകുന്നേരം നാലിനു വിശുദ്ധ രൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും, അഞ്ചിനു കുർബാന, നൊവേന, വൈകുന്നേരം 6.30 നു പ്രദക്ഷിണം, ആശിർവാദം.
24ന് രാവിലെ 6.30 നു കുർബാന, 10 നു തിരുനാൾ കുർബാന, സന്ദേശം, ഉച്ചയ്ക്ക് 12നു പ്രദക്ഷിണം, ആശിർവാദം, 12.45 നു ഊട്ടുനേർച്ചയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കുമെന്ന് ഫാ. ജോൺ പുതിയാമറ്റം, സഹവികാരി ഫാ.മാത്യു പനങ്ങാട്ട് എന്നിവർ അറിയിച്ചു.